“അന്ന് ആരാധിച്ചു, ഇന്ന് ലജ്ജിക്കുന്നു”; സുരേഷ് ഗോപിക്കെതിരെ നാദിൻ മെഹ്റിൻ്റെ വിമർശനം! കാരണമെന്ത്?
സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ സജീവമായ സുരേഷ് ഗോപിക്കെതിരെ രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ആക്ടിവിസ്റ്റുമായ നാദിൻ മെഹ്റിൻ രംഗത്ത്. “ഒരു കാലത്ത് ഏറെ ആരാധിച്ചിരുന്ന വ്യക്തിയെ ഓർത്ത് ഇന്ന് ലജ്ജിക്കുന്നു” എന്ന നാദിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. താരത്തിന്റെ സമീപകാലത്തെ ചില രാഷ്ട്രീയ നിലപാടുകളും പ്രസ്താവനകളുമാണ് നാദിനെ ഇത്തരമൊരു പ്രതികരണത്തിന് പ്രേരിപ്പിച്ചത്. സുരേഷ് ഗോപി എന്ന നടനോടുള്ള ഇഷ്ടം ഇപ്പോഴുമുണ്ട്, എന്നാൽ അദ്ദേഹം ഉയർത്തുന്ന രാഷ്ട്രീയ നിലപാടുകൾ ഒരു സാധാരണക്കാരന് അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് […]



